Listen live radio

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

after post image
0

- Advertisement -

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ തീയതി പുതുക്കി. ജൂണ്‍ 6ന് ഉച്ചയ്ക്ക് 3.30 മുതല്‍ 5 മണി വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ.

ഫാര്‍മസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാര്‍ഥികള്‍ 6ന് ഉച്ചയ്ക്ക് ഒരു മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471 2525300.

ഫാര്‍മസിക്ക് പുറമേ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ടര്‍, മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് കീം. ജൂണ്‍ ഒന്നുമുതല്‍ 9 വരെയാണ് ഇത്തവണത്തെ കീം പരീക്ഷ. ജൂണ്‍ 20നോ 20നകമോ ഫലം പ്രസിദ്ധീകരിക്കും
Leave A Reply

Your email address will not be published.