Listen live radio

പലസ്തീന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു

after post image
0

- Advertisement -

കല്‍പ്പറ്റ: ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ‘സ്റ്റോപ്പ് വാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബീന വിജയന്‍ അധ്യക്ഷത വഹിച്ചു. രുക്മിണി സുബ്രഹ്മണ്യന്‍, കെ.ആര്‍. ജിതിന്‍, പി.ആര്‍. നിര്‍മല, ഷിജി ഷിബു, ജോയല്‍ ജോസഫ്, ടി.ജി. ബീന എന്നിവര്‍ പ്രസംഗിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് സ്വാഗതവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.