Listen live radio
കൊച്ചി: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയിൽ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കളത്തൂർ വാത്യാംപിള്ളിൽ ജോർജ് വി പോൾ (അനി 56) ആണ് മരിച്ചത്. ഹൂസ്റ്റണിലെ വീട്ടിലുള്ള നീന്തൽക്കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സംസ്കാരം ഹൂസ്റ്റണിൽ നടക്കും.
പൗലോസ്- സാറമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കേയ. മക്കൾ: ബ്രയാൻ, സാറ.