Listen live radio
ഭക്ഷണത്തെ സ്വദിഷ്‌ടമാക്കുന്ന പ്രധാന ഘടകമാണ് ഉപ്പ്. എന്നാൽ അധികമായാൽ നമ്മെ നിത്യ രോഗിയാക്കാനും ഉപ്പിന് കഴിയും. ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ഒരു ദിവസം അഞ്ച് ഗ്രാമിൽ കൂടുതൽ നമ്മുടെ ഭക്ഷണങ്ങളിൽ ഉപ്പിന്റ അളവു കൂടാൻ പാടില്ല. എന്നാൽ നമ്മുടെ അടുക്കളയിൽ പലപ്പോഴും ഉപ്പിനും മസാലയ്‌ക്കുമൊക്കെ കൈക്കണക്കാണ്. സോഡിയം ക്ലോറൈഡ് ശരീരത്തിന് അവശ്യ പോഷകമാണെങ്കിലും അമിതമായാൽ രക്തസമ്മർദ്ദം പോലുള്ള ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകാം.