- Advertisement -
കമ്പളക്കാട്: കമ്പളക്കാട് യാസ് ഫുട്‌ബോള്‍ അക്കാദമിയുടെ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. പനമരം ഫിറ്റ്കാസ ടര്‍ഫില്‍ സമാപന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. റെഗുലര്‍ ക്യാമ്പ് പ്രഖ്യാപനം ഫുട് ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ റഫീഖ് നിര്‍വഹിച്ചു. ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിനു തോമസ് മുഖ്യാതിഥിയായിരുന്നു. റഫറീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സന്തോഷ് ആശംസ നേര്‍ന്നു. യാസ് ക്ലബ് വൈസ് പ്രസിഡന്റ് സമീര്‍ കോരന്‍കുന്നന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷൈജല്‍ കുന്നത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സഹറത്ത് പത്തായക്കോടന്‍ നന്ദിയും പറഞ്ഞു. പരിശീലകര്‍ക്കുള്ള ഉപഹാരം അബ്ദുല്‍ ഗഫൂര്‍ കാട്ടി, കെ റഫീഖ്, ബിനു തോമസ്, സന്തോഷ്, സമീര്‍ കോരന്‍കുന്നന്‍, സഹറത്ത് പത്തായക്കോടന്‍ എന്നിവര്‍ സമ്മാനിച്ചു. കുട്ടികള്‍ക്കുള്ള ട്രോഫിയും മെഡലും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടിയും കൈരളി ചാനല്‍ സീനിയര്‍ കറസ്‌പോണ്ടന്റ് കെ.ആര്‍ അനൂപ് എന്നിവര്‍ നല്‍കി. ഒന്നര മാസത്തോളം നീണ്ട സമ്മര്‍ ക്യാംപില്‍ 188 കുട്ടികളാണ് പരിശീലനം നേടിയത്. അഞ്ച് വയസ് മുതല്‍ 15 വയസ് വരെയുള്ള കുട്ടികളാണ് ക്യാംപില്‍ പങ്കെടുത്തത്.