Listen live radio
ഐഐടി പ്രവേശനം: ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു, 360ല്‍ 355 മാര്‍ക്കുമായി വേദ് ലഹോട്ടി ഒന്നാമത്
![after post image](https://wayanadnewsdaily.com/wp-content/uploads/2024/02/WhatsApp-Image-2024-02-05-at-7.13.23-PM.jpeg)
- Advertisement -
ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. 360ല്‍ 355 മാര്‍ക്ക് നേടി ഐഐടി ഡല്‍ഹി സോണിലെ വേദ് ലഹോട്ടി ആണ് ഒന്നാമത് എത്തിയത്.
ഐഐടി മദ്രാസ് നടത്തിയ പരീക്ഷയില്‍ 48,248 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ഐഐടി പ്രവേശനത്തിനുള്ള പരീക്ഷയില്‍ യോഗ്യത നേടിയവരില്‍ 7,964 പേര്‍ പെണ്‍കുട്ടികളാണ്. ഐഐടി ബോംബെ സോണിലെ ദ്വിജ ധര്‍മേഷ്‌കുമാര്‍ പട്ടേല്‍ ആണ് പെണ്‍കുട്ടികളില്‍ നിന്ന് ഒന്നാമതെത്തിയത്. 360ല്‍ 322 മാര്‍ക്ക് നേടിയാണ് നേട്ടം കരസ്ഥമാക്കിയത്. അഖിലേന്ത്യാ തലത്തില്‍ ഏഴാം റാങ്കാണ് ദ്വിജയ്ക്ക്.