Listen live radio
മാനന്തവാടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ചിറക്കരയില്‍ പുതിയപാലമുയര്‍ന്നു.മാനന്തവാടി നഗരസഭാപരിധിയിലെ 36-ാം ഡിവിഷനിലാണ് പുതിയ പാലം നിര്‍മ്മിച്ചത്. ഒ ആര്‍ കേളു എംഎല്‍എയുടെ ആസ്തിവിസകനഫണ്ട് ഉപയോഗിച്ച് 75 ലക്ഷം രൂപമുടക്കിയാണ് പാലം നിര്‍മ്മാണം. പത്ത് മീറ്റര്‍ നീളവും, 5.5 മീറ്റര്‍ വീതിയും ഈ പാലത്തിനുണ്ട്.സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലമാണ് മുന്‍പ് ഉപയോഗിച്ച് വന്നിരുന്നത്. കാലപ്പഴത്തിനാലും മറ്റും പാലം ദ്രവിച്ച് അപകടഭീഷണിയിലായിരുന്നു. മാത്രവുമല്ല 2018 ലെ പ്രളയത്തില്‍ പാലത്തിന്റെ ഒരു തൂണ് അടര്‍ന്ന് മാറിയിരുന്നു. ഇതോടെ പാലം പൂര്‍ണമായി അപകടഭീഷണിയിലായി. അതോടെ അത് പൊളിച്ചുമാറ്റിയാണ് പുതിയപാലം നിര്‍മ്മിച്ചത്.പാലത്തിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു.മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി അധ്യക്ഷയായി.
മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ വി ആര്‍ പ്രവീജ്, കൗണ്‍സിലര്‍മാരായ കെ എം അബ്ദുല്‍ ആസിഫ്,അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, വിപിന്‍ വേണുഗോപാല്‍, ടി എ പാത്തുമ്മ, പിവിഎസ് മൂസ, സീമന്ദിനി സുരേഷ്,കെ സി സുനില്‍കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി ടി ബിജു, കെ വി ജുബൈര്‍, ടി ഫായിസ്, ജുനൈദ് ഫൈസി,വീരപാണ്ഡ്യന്‍, ടി ആര്‍ റിയാസ് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചു.