Listen live radio
കല്‍പ്പറ്റ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേടുകളെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദ്യാര്‍ത്ഥികളുടെ പ്രശ്നം വെച്ച് ആദ്യത്തെ നിവേദനം കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ. ടി.സിദ്ധിഖ് നല്‍കി.ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായത് വിവാദമായിരുന്നു. ദേശീയ പരീക്ഷ ഏജന്‍സി(എന്‍.ടി.എ) ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് ആശങ്കാജനകമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ക്രമക്കേടും ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിദ്ധീകരിച്ച ഫലത്തെ സംശയത്തോടെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നോക്കികാണുന്നത്.
ഈ പരീക്ഷയുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
അതുകൊണ്ട് ചോദ്യപേപ്പര്‍ സജ്ജീകരണം, പരീക്ഷാ നടത്തിപ്പ്, പരീക്ഷാ കേന്ദ്രങ്ങളുടെ നിരീക്ഷണം എന്നിവ ഉള്‍പ്പെടെ പരീക്ഷാ പ്രക്രിയയുടെ നീതിക്കും സുതാര്യതയ്ക്കും കോട്ടം വരുത്തിരിക്കുകയാണ് ഇതിന് കാരണകാരായ ആളുകള്‍ക്കെതിരെ സമഗ്ര അന്വേക്ഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയും പരീക്ഷ നടത്തിപ്പ് സുതാര്യമാക്കാനുള്ള മാനദണ്ഡങ്ങളും ക്രമീകരണങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു മെഡിക്കല്‍ ഉള്‍പ്പെടെയുള്ള ഉന്നത പ്രവേശന പരീക്ഷകളില്‍ നടക്കുന്ന തിരിമറി ത്യാഗനിര്‍ഭലമായി പഠനത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും ഏറ്റവും കൂടുതല്‍ നിന്ദിക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത് ഇത് ഏറെ ഗൗരവകരമാണ് പ്രധാനമന്ത്രി പദം ഏറ്റെടുത്ത് ആദ്യം കൈകാര്യം ചെയ്യേണ്ടത് ഇതാണെന്നും താങ്കളുടെ ഭരണത്തിന്റെ കീഴിലാണ് ഈ കൊടിയ അനീതി നടന്നിട്ടുള്ളത് ഇത് പരിഹരിക്കാനുള്ള നടപടി ഉണ്ടാവണമെന്നും എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷമള്ള ഏറ്റവും പ്രധാന നിവേദനമായിട്ടാണ് പരാതി അയച്ചത്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി സഞ്ജയ് കുമാറിനും നിവേദനം അയച്ചു.