Listen live radio

ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ഭീതി പരത്തുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

after post image
0

- Advertisement -

പുല്‍പ്പള്ളി: പുല്‍പ്പള്ളി കുറിച്ചിപ്പറ്റ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്നും കാട്ടാനയുടെ ആക്രമണത്തില്‍ കടയുടെ ഷട്ടര്‍ തകര്‍ന്ന കട ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കുറിച്ചിപ്പറ്റയിലെ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമെന്നും കട ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും വനപാലകര്‍ ഉറപ്പ് നല്‍കി. ഇന്ന് വൈകുന്നേരം കുറിച്ചിപ്പറ്റയില്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചത്.

 

Leave A Reply

Your email address will not be published.