Listen live radio
ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കേണ്ടത് എന്‍ഡിഎ ഘടകകക്ഷികളുടെ പ്രധാന ഉത്തരവാദിത്വം : എന്‍സിപി- എസ് വയനാട് ജില്ലാ കമ്മിറ്റി
.
മാനന്തവാടി : മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഈ ഗവണ്‍മെന്റിനെ താങ്ങിനിര്‍ത്തുന്ന പ്രധാന ചാലക ശക്തികളായ തെലുഗ്‌ദേശം പാര്‍ട്ടിയുടെയും ജെഡിയുവിന്റെയും പ്രധാന ഉത്തരവാദിത്വമാണ് ഈ ഗവണ്‍മെന്റിനെ ശരിയായ ദിശയില്‍ നയിക്കുക എന്നുള്ളത്, ജാതിമത വര്‍ഗ്ഗ പരിഗണങ്ങള്‍ ഇല്ലാതെ എല്ലാവര്‍ക്കും തുല്യ നീതിയും സ്വാതന്ത്ര്യവും നടപ്പാക്കുമെന്ന് പരസ്യമായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ അത് ലംഘിക്കുമ്പോള്‍ ഭരണപക്ഷത്തിരുന്ന് തന്നെ പ്രതിപക്ഷം ആകുവാന്‍ ഇവര്‍ക്ക് കഴിഞ്ഞെങ്കില്‍ മാത്രമേ എല്ലാ മൂല്യങ്ങളെയും ഭരണഘടനയും വരും നാളുകളില്‍ സംരക്ഷിക്കുവാനും ഇന്ത്യയ്ക്ക് യഥാര്‍ത്ഥ പുരോഗതി കൈയിരിക്കുവാനും കഴിയുകയുള്ളൂവെന്നും ഇന്ത്യാ സഖ്യം യഥാര്‍ത്ഥ പ്രതിപക്ഷം ആയി കൃത്യതയോടെ കൂടി ഭരണപക്ഷത്തിന്റെ തെറ്റായ പ്രവണതകളെ തിരുത്തിയില്ലെങ്കില്‍ രാജ്യം അശാന്തിയിലേക്കും അസഹിഷ്ണുതയിലേക്കും നീങ്ങുമെന്നും എന്‍സിപി- എസ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
എന്‍സിപി- എസ് രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മാനന്തവാടി റോയല്‍ റസിഡന്‍സിയില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി സി എം ശിവരാമന്‍ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ ബ്ലോക്ക് നേതാക്കളായ സി ടി നളിനാക്ഷന്‍, പി പി സദാനന്ദന്‍, ജോണി കൈതമറ്റം,ഷൈജു വി കൃഷ്ണ, അനൂപ് ജോജോ, ഷാബു എ പി, ബാലന്‍ എം കെ, സ്റ്റീഫന്‍ കെ സി , സുദേഷ് മുട്ടില്‍, രാജന്‍ മൈക്കിള്‍, അബ്ദുല്‍ റഹ്‌മാന്‍, മല്ലിക ആര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വയനാട്ടിലെ എം പി സ്ഥാനം രാജിവെക്കുന്ന രാഹുല്‍ ഗാന്ധി വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആനി രാജയുടെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രണ്ടുമാസക്കാലം നീണ്ടുനിന്ന അഹോരാത്ര പരിശ്രമങ്ങളെയും വിലകുറച്ച് കാണുകയും അവര്‍ നടത്തിയ യാത്രകളും, വെയിലുകളും, മഴയും എല്ലാം വൃഥാവിലായി ഒരു വനിത എന്ന നിലയില്‍ അവര്‍ തീര്‍ത്തും രാഹുല്‍ ഗാന്ധി രാജിവെക്കുന്നതിലൂടെ അവഹേളിക്കപ്പെട്ടതായി യോഗം വിലയിരുത്തി.