Listen live radio

സിദ്ധാര്‍ത്ഥന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം സോന പോളിന്

after post image
0

- Advertisement -

 

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി വിദ്യാര്‍ത്ഥിയായിരിക്കെ മരണമടഞ്ഞ സിദ്ധാര്‍ത്ഥന്റെ പേരില്‍ വോയ്‌സ് ഓഫ് വേള്‍ഡ് മലയാളീ കൗണ്‍സില്‍ നല്‍കുന്ന പ്രഥമ പുരസ്‌കാരത്തിനു കാട്ടാനയുടെ കുത്തേറ്റു മരിച്ച പോളിന്റെ മകള്‍ സോന പോള്‍ അര്‍ഹയായി. പഠനത്തില്‍ മിടുക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സില്‍ നല്‍കുന്ന പുരസ്‌കാരമാണ് വി.ഡബ്ല്യു. എം.സി സിദ്ധാര്‍ത്ഥന്‍ മെമ്മോറിയല്‍ പുരസ്‌കാരവും കാഷ് അവാര്‍ഡും. പിതാവ് പോളിന്റെ മരണത്തോടടുപ്പിച്ചു നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും സോന എ പ്ലസ് വാങ്ങിയിരുന്നു. കൗണ്‍സില്‍ ഫൗണ്ടറും ചെയര്‍പേഴ്സണുമായ അജിത പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥന്റെ പിതാവ് എന്‍ ജയപ്രകാശും അജിത പിള്ളയും സോന പോളിന് പുരസ്‌കാരം കൈമാറി.കൗണ്‍സില്‍ വയനാട് ജില്ല ചെയര്‍പേഴ്സണ്‍ മാര്‍ഗരറ്റ് തോമസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ രത്നവല്ലി, രാംകുമാര്‍, ഇ ശങ്കരന്‍, സജി മാധവ്, ലില്ലി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.പഠിക്കാന്‍ മിടുക്കരായ ഒന്നാം ക്‌ളാസ്സു മുതല്‍ പത്താം ക്‌ളാസ് വരെയുള്ള കുട്ടികള്‍ക്ക് യൂണിഫോമും മറ്റുപഠനോപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

Leave A Reply

Your email address will not be published.