Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

‘ചില്ലറ’ പ്രശ്നം മാറുന്നു, സ്മാർട്ടാകാൻ കെഎസ്ആർടിസി

കണ്ണൂർ∙ ചില്ലറയ്ക്കു വേണ്ടി കെഎസ്ആർടിസി ബസിൽ കണ്ടക്ടറും യാത്രക്കാരും തമ്മിലടിക്കുന്ന കാഴ്ച വൈകാതെ ഇല്ലാതാകും. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഡിജിറ്റലായി ടിക്കറ്റ് ചാർജ് അടയ്ക്കാനുള്ള സംവിധാനം പകുതിയോളം കെഎസ്ആർടിസി ബസുകളിൽ...
HomeKeralaആരും പേടിക്കണ്ട! കേരളത്തില്‍ ഇന്ന് പല സമയങ്ങളില്‍ സൈറണുകള്‍ മുഴങ്ങും

ആരും പേടിക്കണ്ട! കേരളത്തില്‍ ഇന്ന് പല സമയങ്ങളില്‍ സൈറണുകള്‍ മുഴങ്ങും

- Advertisement -

കൊച്ചി: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വിവധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് വിവിധ സമയങ്ങളില്‍ നടത്തുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരീക്ഷണമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.എറണാകുളം ജില്ലയില്‍ പള്ളിപ്പുറം, തുരുത്തിപ്പുറം, പാലിയം ഗവണ്‍മെന്റ് എച്ച്എസ്എസ് ചേന്ദമംഗലം, ഗവ ജെബിഎസ് കുന്നുകര, ഗവ എംഐയുപിഎസ് വെളിയത്തുനാട്, ഗവ എച്ച്എസ്എസ് വെസ്റ്റ് കടുങ്ങല്ലൂര്‍, ഗവ ബോയ്‌സ് എച്ച്എസ്എസ് ആലുവ, ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശിവന്‍കുന്ന്, മൂവാറ്റുപുഴ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുടിക്കല്‍, എറണാകുളം ഗവ ഗസ്റ്റ് ഹൗസ്, ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍, കളക്ട്രേറ്റ്, കാക്കനാട് എന്നിവിടങ്ങളിലാണ് സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.