- Advertisement -
വയനാട് മണ്ഡലം ഒഴിയാനും റായ്ബറേലി നലനിര്‍ത്താനുമുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം സ്വാഗതം ചെയ്ത സിപിഐ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. രാഹുലിന്റെ തീരുമാനം ഉചിതമാണെന്നും ഹിന്ദി ഹൃദയഭൂമിയില്‍ അദ്ദേഹം പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നാണ് ഉത്തമമെന്നും തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട ആനി രാജ മാധ്യമങ്ങളോടു പറഞ്ഞു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വിവരം രാഹുലിന് നേരത്തേ വെളിപ്പെടുത്താമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.