Listen live radio

‘ഇതിലും നല്ല സമയമില്ല’; കോഹ് ലിക്ക് പിന്നാലെ ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും

after post image
0

- Advertisement -

ന്യൂഡല്‍ഹി: വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന്‍ ഇതിലും നല്ല സമയമില്ല. എനിക്ക് ട്രോഫി വേണമായിരുന്നു. പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്, ഇതാണ് ഞാന്‍ ആഗ്രഹിച്ചതും സംഭവിച്ചതും. എന്റെ ജീവിതത്തില്‍ ഇതിനായിട്ടുള്ള കാത്തിരിപ്പായിരുന്നു. ഇത്തവണ അതിരു കടന്ന സന്തോഷമുണ്ട്’- രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 41 പന്തില്‍ 92 റണ്‍സ് നേടിയ രോഹിത്തിന്റെ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ എന്നും ഓര്‍മ്മിപ്പിക്കും. 159 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 4231 റണ്‍സാണ് രോഹിത്ത് നേടിയത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. 2007 ലെ പ്രഥമ ടി20 ലോകകപ്പോടെയാണ് അദ്ദേഹത്തിന്റെ ടി20 യാത്ര ആരംഭിച്ചത്. അന്ന് ഇന്ത്യയുടെ ആദ്യ കിരീട വിജയത്തിലെ പ്രധാന കളിക്കാരനായിരുന്നു രോഹിത്ത്. ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടി ഇന്ത്യയെ രണ്ടാം കിരീടത്തിലേക്ക് നയിച്ച് കൊണ്ടാണ് രാജ്യത്തിലേക്കുള്ള മടങ്ങിവരവ്.

Leave A Reply

Your email address will not be published.