- Advertisement -
മാനന്തവാടി:തുണിക്കടയില്‍ നിന്നും വാങ്ങിയ തുണി തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ മര്‍ദ്ദിക്കുകയും ഉപഭോക്തൃനിയമലംഘനം നടത്തുകയും ചെയ്ത കടയുടമക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഹ്യൂമണ്‍ റൈറ്റ്സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം കാട്ടിക്കുളം മേനക ടെക്സ്റ്റയില്‍സില്‍ നിന്ന് രണ്ട് സ്ത്രീകള്‍ വാങ്ങിയ സ്വെറ്റര്‍ പാകമാകാത്തതിനാല്‍ തിരികെ നല്‍കിയപ്പോള്‍ തിരിച്ചെടുക്കില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.ഇത് ചോദ്യം ചെയ്ത മുഹമ്മദ് ഫായിസ് എന്ന യുവാവിനെ കടയുടമയും ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി സി കേമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഉപഭോക്തൃനിയമമനുസരിച്ച് പണം കൊടുത്തു വാങ്ങിയ ഏതൊരു വസ്തുവും തിരിച്ചെടുത്ത് വിലയായി വാങ്ങിയതു തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ.
ഉപഭോക്തൃനിയമലംഘനം നടത്തിയ കടയുടമ അത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്നും ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന്ും ഹ്യൂമണ്‍ റൈറ്റ്സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി. ജെ. ജോണ്‍ മാസ്റ്റര്‍,മുഹമ്മദ് ഫായിസ്, എള്ളില്‍ മുസ്തഫ, ഷിജു കെ ജെ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.