Listen live radio
- Advertisement -
വെങ്ങപ്പള്ളി:അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന സുനിത് ചോപ്രയുടെ സ്മരണകള്‍ തുടിക്കുന്ന നഗറില്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജില്ലാ പ്രസിഡന്റ് കെ ഷമീര്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. സംസ്ഥാന ട്രഷറര്‍ സി ബി ദേവദര്‍ശനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ രക്തസാക്ഷി പ്രമേയവും പി സി രജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചുവി വി രാജന്‍ കണ്‍വീനറായി പി സി രജീഷ്, ഇ എ രാജപ്പന്‍, എ ഉണ്ണികൃഷ്ണന്‍, ബീനാ രതീഷ് എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റിയും പി ജെ പൗലോസ് കണ്‍വീനറായി ശോഭ മോഹന്‍, പി വി മാത്യു എന്നിവരടങ്ങുന്ന മിനുട്‌സ് കമ്മിറ്റിയും പി സി വിജയകുമാര്‍ കണ്‍വീനറായി പി ജി ബാലസുബ്രഹ്‌മണ്യന്‍, കെ അനീഷ്‌കുമാര്‍, ഗിരിജ മധു, അന്നമ്മ ജോസ് എന്നിവരടങ്ങിയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.
ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ എം ഡി സെബാസ്റ്റ്യന്‍ വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. എട്ട് ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള 250 പേരാണ് പ്രതിനിധികള്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ ജയന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോമള ലക്ഷ്മണന്‍, സി കെ ശശീന്ദ്രന്‍, സീതാ ബാലന്‍, വി ജി ഗിരിജ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം മധു സ്വാഗതം പറഞ്ഞു. ചൊവ്വ ചര്‍ച്ച പൂര്‍ത്തിയാക്കി മറുപടി പറഞ്ഞ് പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും.