Thursday, March 27, 2025
28 C
Trivandrum

ആകാശ് തില്ലങ്കേരിയുടെ ട്രാഫിക് നിയമലംഘനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോ.ആര്‍ ടി ഒ ഓഫീസ് ഉപരോധിച്ചു.

മാനന്തവാടി:ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച ശുഐബ് വധക്കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനന്തവാടി ജോയിന്റ് ആര്‍ ടി ഒ ഓഫീസ് ഉപരോധിച്ചു.ശുഐബ് വധക്കേസിലെ പ്രതിക്കെതിരെ നടപടി വേണമെന്നും നിയമലംഘനത്തിനുപയോഗിച്ച വാഹനം പിടിച്ചെടുക്കണമെന്നും ആർ സി അടക്കം റദ്ധ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ജോയിന്റ് ആര്‍ ടി ഒ ക്ക് നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെല്ലൂർ അഞ്ചാംമൈലിലുള്ള ജോയിന്റ് ആര്‍ടി ഒ ഓഫീസിലെത്തിയത്.എന്നാല്‍ പനമരം,വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെതുള്‍പ്പെടെ വന്‍പോലീസ് സന്നാഹം ഇവിടെ തടിച്ചു കൂടി പ്രവർത്തകരെ തടയുകയും ആർ ടി ഒ യെ കാണാൻ അനുമതി നിശേധിക്കുകയും ചെയ്തു ഇതോടു കൂടി പ്രവർത്തകർ ക്ഷുഭിതരാകുകയും പോലീസുമായി നേരിയ വാക്കു തർക്കമുണ്ടാകുകയും തുടർന്ന് മുദ്രാവാക്യവുമായി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു.ഇതോടുകൂടി വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തകർ തടിച്ചു കൂടാൻ തുടങ്ങിയപ്പോൾ മാനന്തവാടി ഡി വൈ എസ് പി ബിജുരാജ് ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ നിവേദനം നല്‍കാനായി ഏഴു പ്രവര്‍ത്തകരെ കയറ്റിവിടാമെന്ന വ്യവസ്ഥയില്‍ ഉപരോധം അവസാനിപ്പിച്ചു.തുടര്‍ന്ന് മാനന്തവാടി ജോയിന്റ് ആര്‍ ടി ഒ, മനു പി ആർ ന് നിവേദനം നല്‍കുകയും തുടർന്ന് നടത്തിയ ചർച്ചയിൽ അന്വേഷണ ചുമതലയുള്ള എൻഫോഴ്സ്മെൻറ് ആർ ടി ഒയുമായി ഫോണിൽ ബന്ധപ്പെടുകയും അന്വേഷണം ആരംഭിച്ചതായും വണ്ടിയുടെ ആർ സി ഓണറെ കണ്ടെത്തിയതായും ആർ സി റദ്ധ് ചെയ്യുമെന്നും നിയമലഘന നടപടിക്കെതിരെ കടുത്ത പിഴ ചുമത്തുമെന്നും ആകാശ് തില്ലങ്കേരിക്കെതിരെ കടുത്ത കേസെടുക്കുമെന്ന ഉറപ്പുമ്മേൽ ചർച്ച അവസാനിപ്പിച്ചു.
ഉപരോധ സമരം മുതിർന്ന കോൺഗ്രസ് നേതാവ് സി.അബ്ദുൾ അഷറഫ് ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എ. എം. നിഷാന്ത് മുഖ്യ പ്രഭാഷണം നടത്തി,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട,ജില്ലാ വൈസ് പ്രസിഡണ്ട് സാലിഹ് ഇമിനാണ്ടി,ജില്ലാ ജനറൽ സെക്രട്ടറിമാരായ അനീഷ് ജേക്കബ്,മനാഫ് ഉപ്പി,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ,മുജീബ് കോടിയാടൻ ജിജോ വരയാൽ,കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി ആസിഫ് സഹീർ,മനോജ്‌ കൊമ്മയാട്,ബഷീർ എറമ്പയിൽ,മുസ്തഫ എറമ്പയിൽ,അമൻ അബ്ദുള്ള,ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Hot this week

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം; കേന്ദ്രം വർധിപ്പിച്ചാൽ കേരളവും കൂട്ടും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും...

‘കൂട്ടുകാരിക്ക് നല്‍കിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി’; 10, 12 വയസ്സുള്ള കുട്ടികള്‍ പീഡനത്തിനിരയായി; അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത്...

പിടിവിട്ട് സ്വര്‍ണ വില, ഇന്നും കുതിപ്പ്, പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 66,000 തൊട്ട...

സംസ്ഥാനത്ത്വേനല്‍ മഴയും കാറ്റുംശക്തമാകുന്നു

സംസ്ഥാനത്ത്വേനല്‍ മഴയും കാറ്റുംശക്തമാകുന്നു കൊച്ചി: സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു. വരും...

ആശ’യറ്റ് അവര്‍ നിരാഹാര സമരത്തിലേക്ക്; കേന്ദ്രവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആരോഗ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരാഹാര സമരം...

Topics

ആദ്യമായി 66,000 തൊട്ട്‌സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000...

ആശാവർക്കർമാരുടെ സമരം ഇന്ന് 37-ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതൽ നിരാഹാര സമരം

ആശ വർക്കേഴ്സ് സമരം 37-ാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്...

സുഗന്ധഗിരിയിലെ മരംമുറി:അച്ചടക്ക നടപടി തീര്‍പ്പാക്കി സര്‍ക്കാര്‍ ഉത്തരവ്

  കല്‍പ്പറ്റ: സുഗന്ധഗിരിയിലെ വനഭൂമിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട്...

Related Articles

Popular Categories