Listen live radio
ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിലെ കല്ലുമുക്ക് വനമേഖലയിലെ അധിനിവേശ സസ്യങ്ങളെ പിഴുതുമാറ്റി നീക്കം ചെയ്തു. ജൂലൈ 01 മുതല്‍ 07 വരെ വരെ വനമഹോത്സവമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് LAT-LEGAL ASSISTANCE TEAM എന്ന സംഘടനയുടെ നേതൃത്വത്തില്‍ 46 ഓളം വരുന്ന പല പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ചേര്‍ത്താണ് 07 തിയ്യതി സന്നദ്ധപ്രവര്‍ത്തനം നടത്തിയത്. ഇതേ സംഘടന കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വനവും, ആദിവാസികളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.വനത്തിനുള്ളിലെ സ്വാഭാവികത തിരിച്ചു കൊണ്ടു വരിക,വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ വീണ്ടെടുക്കുക, വന്യ സമ്പത്ത് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ക്യാമ്പ് ബാബു ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അറ്. ജാഷിഖ് മുഹമ്മദ്,കോര്‍ഡിനേറ്റര്‍ ജഷാദ്, അനസ്, ജാബിര്‍, മാരായ ദില്‍ഷാട്,അനൂജ് എന്നിവര്‍ നേതൃത്വം നല്‍കി.
ഇത്തരം പ്രവര്‍ത്തങ്ങളിലൂടെ വനസമ്പത്ത് നിലനിര്‍ത്താന്‍ ആകുമെന്നും വനത്തിന്റെ വ്യാപ്തി കുറയുന്നതുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കാനാകുമെന്നും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിധി വരെ നികത്താന്‍ ആകുമെന്നും സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ SFO ബാബു അദ്ദേഹം അറിയിച്ചു.