Listen live radio
54.39 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മൂന്നാം പ്രതിയും അറസ്റ്റില്‍
ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 54.39 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മൂന്നാം പ്രതിയായി കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ അഹമ്മദാലി അഹമ്മദിനെ ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍. സുധീറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിലെ എക്‌സൈസ് സൈബര്‍ സെല്‍ പ്രിവന്റീവ് ഓഫീസര്‍ ഷിജു എം സി , സിവില്‍ എക്‌സൈസ് ഓഫീസര്‍ സുഷാദ്.പി.എസ്, വനിതാ സിവില്‍ ഓഫീസര്‍ ശ്രീജമോള്‍.പി.എന്‍. എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.ഇയാള്‍ കഴിഞ്ഞ മാസം 12.06.24 ന് വൈകുന്നേരം തന്നെ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വെച്ച് 32.5ഗ്രാം മെത്താംഫിറ്റുമിനുമായി മാരുതി ആള്‍ട്ടോ 800 കാര്‍ സഹിതം പിടിയിലായിരുന്നു. മേല്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് മെത്താംഫിറ്റമിന്‍ കൈമാറിയത് ടി അഹമ്മദാലിയാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇയാള്‍ എക്‌സൈസ് സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ കൂത്തുപറമ്പ് സബ് ജയിലില്‍ റിമാന്റിലാണുള്ളത്.
ടിയാന്മാര്‍ക്ക് മെത്താംഫിറ്റമിന്‍ നല്‍കിയിട്ടുള്ള ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ബോബോ’ എന്നറിയപ്പെടുന്ന നൈജീരിയന്‍ സ്വദേശിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മേല്‍ അഹമ്മദാലിയെ ചോദ്യം ചെയ്തതില്‍ നിന്നും ടിയാന്‍ കണ്ണൂര്‍ മാട്ടൂല്‍ കേന്ദ്രീകരിച്ചും ടിയാന്‍ ഇപ്പോള്‍ താമസിക്കുന്ന ചെന്നൈ കേന്ദ്രീകരിച്ചും
വന്‍തോതില്‍ അന്തര്‍സംസ്ഥാന തലത്തിലുള്ള മയക്കുമരുന്ന് വില്‍പനയും നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എക്‌സൈസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.