മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തലപ്പുഴ ഇടിക്കര കരയിത്തിങ്കല്‍ കോളനി റോഡ് കലുങ്ക് എന്നി പണികള്‍ക്ക് 4 ലക്ഷം രൂപ വകയിരുത്തിയിരുന്നു.. ഇവിടെ ആറു വീടുകളിലായി മുപ്പതോളം അംഗങ്ങളാണ് താമസിക്കുന്നത്. വേനല്‍ക്കാലത്തും മഴക്കാലത്തും ഏറെ ബുദ്ധിമുട്ടിവയല്‍ വരമ്പില്‍ കുടിയാണ് വീടുകളില്‍ എത്തിപ്പെടുന്നത്. വര്‍ഷ കാലത്ത് മുട്ടിന് ഒപ്പം ചെളിയില്‍ കുടി വേണം കാല്‍നടയാത്ര നടത്തേണ്ടത്.ഈ ദുഷ്‌കരമായ അവസ്ഥ പരിഹരിക്കുന്നതിന് കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ഫണ്ട് വകയരിരുത്തിയത് .. തങ്ങള്‍ നികുതി അടച്ച് കൈവശം വച്ച് വരുന്ന തവിഞ്ഞാല്‍ വില്ലേജിലെ റിസര്‍വ്വേ 70/11 ല്‍ പ്പെട്ട വയലിന്‍ 100 മീറ്റര്‍ നീളത്തില്‍ മൂന്ന് മീറ്റര്‍ വീതിയിലും റോഡ് നിര്‍മ്മിക്കാന്‍ ഊരുക്കുട്ടത്തിലും ഗ്രാമസഭയിലും അംഗീകാരം ലഭിച്ച് .പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും കേളു വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പരാതി നല്‍കിയെന്നും പറഞ്ഞു.
റോഡ് നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തവിഞ്ഞാല്‍ വില്ലേജിലെ ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു നിലവില്‍ റോഡ് പണി തടസ്സപ്പെട്ട് കിടക്കുകയാണന്ന് കോളനി വാസി കരിയത്തിങ്കല്‍ കേളു വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ റോഡിന് എതിരെ പരാതി നല്‍കിയവര്‍ (1975 ലെ കേരള പട്ടികവര്‍ഗ്ഗ ഭുമി കൈമാറ്റ നിയന്ത്രണം അന്യാധീനപ്പെട്ടുത്തിയ ഭൂമി തിരിച്ചു കൊടുക്കല്‍,) എന്ന നിയമം നിലനില്‍ക്കെ ആദിവാസികളുടെ വയല്‍ഭുമിയില്‍ കൂടി മൂന്ന് മിറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിച്ചിട്ടുണ്ട്.ഇതിന് എതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇടിക്കര പ്ലാച്ചിക്കാട്ടില്‍ പ്രദീപന്‍, കൈതക്കല്‍ ജോസ്, ബാബു പുള്ളോലില്‍, ജോണ്‍സന്‍ കെട്ടേക്കാട്ടില്‍, എന്നിവര്‍ ഉള്‍പ്പെടെയാണ് ഭൂമി കൈയേറി റോഡ് നിര്‍മ്മിച്ചത്. ഇവര്‍ക്ക് എതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ എടുക്കണമെന്നും തങ്ങളുടെ കോളനിയിലേക്ക് തങ്ങളുടെ സ്വന്തം ഭുമിയില്‍ കുടിയില്‍ സര്‍ക്കാര്‍ ചിലവില്‍ റോഡ് നിര്‍മ്മിക്കുന്നത് തടസ്സപ്പെടുത്തിയത് പ്രതിഷേധര്‍ഹമാണ്