Listen live radio

കര്‍ളാടില്‍ കയാക്കിങ്ങ്; ജെല്ലി ഫിഷ് ജേതാക്കള്‍

after post image
0

- Advertisement -

 

ആവേശകരമായ കയാക്കിങ്ങ് മത്സരത്തില്‍ കാലിക്കറ്റ് ജെല്ലി ഫിഷ് ജേതാക്കളായി. മഴക്കാല വിനോദ സഞ്ചാരത്തിന്റെ സാധ്യതകളുമായി അരങ്ങേറുന്ന മഡ് ഫെസ്റ്റിവലില്‍ വേറിട്ടതായിരുന്നു കര്‍ളാട് തടാകത്തില്‍ നടന്ന കയാക്കിങ്ങ്. ഇതാദ്യമായാണ് സംസ്ഥാന തലത്തിലുള്ള ടീമുകള്‍ ലേക്ക് കയാക്കിങ്ങിനായി ചുരം കയറിയെത്തിയത്. കര്‍ളാടിന്റെ ഓളങ്ങളില്‍ ഒന്നിനൊന്ന് മത്സരിച്ചായിരുന്നു ടീമുകളുടെയെല്ലാം പ്രകടനം. കയാക്കിങ്ങ് മത്സരങ്ങള്‍ കാണാനും വിനോദ സഞ്ചാരികളടക്കമുള്ളവര്‍ കര്‍ളാട് തടാക കരയിലെത്തിയിരുന്നു. രണ്ടാമത് തുഴഞ്ഞെത്തിയതും ജെല്ലി ഫിഷ് ടീം തന്നെയായിരുന്നു.
പെരിയാര്‍ കയാക്കിങ് ടീം കോതമംഗലം മൂന്നാം സ്ഥാനം നേടി.
കയാക്കിങ്ങ് മത്സരം തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി എക്സിക്യൂട്ടീവ് അംഗം എം.വി.വിജേഷ് മത്സരങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോള്‍, ഗ്രാമപഞ്ചായത് അംഗം ഷീജ ആന്റണി , ഡി.ടി.പി.സി മാനേജര്‍മാരായ പി.പി.പ്രവീണ്‍ , രതീഷ്ബാബു, എം.എസ്.ദിനേശന്‍, ബൈജു തോമസ്, വി.ജെ.ഷിജു, കെ.എന്‍.സുമാദേവി എന്നിവര്‍ പങ്കെടുത്തു.
വിജയികള്‍ക്കുള്ള സമ്മാനദാനം ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് നിര്‍വഹിച്ചു. ടി. ജെ മാര്‍ട്ടിന്‍, ലൂക്കോ ഫ്രാന്‍സിസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജൂലൈ 14 വരെയാണ് ജില്ലയില്‍ മഡ് ഫെസ്റ്റ് നടക്കുന്നത്.

Leave A Reply

Your email address will not be published.