Listen live radio

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം കരിമ്പട്ടികയില്‍

after post image
0

- Advertisement -

 

കല്‍പ്പറ്റ: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി നിയമങ്ങള്‍ ലംഘിച്ച് വയനാട്ടിലെ പനമരത്ത് ഓടിച്ച വാഹനം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി ജോയിന്റ് ആര്‍ടിഒ പി.ആര്‍. മനു ഉത്തരവായി. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഇതിന്റെ വില്‍പ്പന, ഫിറ്റ്നസ് മാറ്റല്‍ ഉള്‍പ്പെടെ സാധ്യമല്ലാത്ത വിധത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. വാഹനം പൂര്‍വസ്ഥിതിയിലാക്കി മലപ്പുറം ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണം. അതിനു തയാറാകാതെ മലപ്പുറം ജില്ലയില്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം തടഞ്ഞുവയ്ക്കുന്നതിനു മലപ്പുറത്തെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ വാഹനത്തിന് 45,500 രൂപ പിഴ ചുമത്തിയും ആര്‍സി സസ്പെന്‍ഡ് ചെയ്തും ഉത്തരവായിരുന്നു. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ ഓടിച്ച വാഹനം പണിപ്പെട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്.

്നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതും രൂപമാറ്റം വരുത്തിയതുമായ വാഹനം സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി ഓടിക്കുന്നതിന്റെ വീഡിയോയുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് വയനാട് ആര്‍ടിഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോയിന്റ് ആര്‍ടിഒയുടെ ഉത്തരവ്.

 

Leave A Reply

Your email address will not be published.