Listen live radio
മാനന്തവാടി: ചുടുവെള്ളം മറിഞ്ഞ് പൊള്ളലേറ്റ് കുട്ടി മരിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് പദവി ദുരുപയോഗം ചെയ്ത് ഇടപ്പെടല്‍ നടത്തിയ മാനന്തവാടി പ്രത്യേക കോടതി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യറാകണമെന്ന് എ.ഐ വൈ എഫ് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.ഇയാളെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും നിതിക്ക് വേണ്ടി ശബ്ദിക്കേണ്ടവര്‍ പ്രതികള്‍ക്ക് വേണ്ടി പറയുമ്പോള്‍ നിതി എങ്ങനെ ലഭിക്കുമെന്നും ഇത്തരക്കാര്‍ തുടരുന്നത് നിയമത്തിന്റെ വിശ്വസത്തെ തന്നെ ബാധിക്കുമെന്നും എ.ഐ വൈ എഫ് ചുണ്ടിക്കാട്ടി. പ്രേസിക്യൂട്ടറുടെ സ്വാധിനം ഉപയോഗിച്ച് പോലിസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുവാന്‍ പ്രത്യേക കോടതി പ്രോസിക്യൂട്ടര്‍ തയ്യറായിയെന്നണ് അരോപണം. ഉയര്‍ന്നിരിക്കുന്നതും വാര്‍ത്ത വന്നിരിക്കുന്നതും.ഇത് ഇരിക്കുന്ന പദവിക്ക് ചേരാത്തതും അഭിഭാഷക സമൂഹത്തിന് ആകെ നാണക്കേട് വരുത്തുന്നതുമാണ് പ്രോസിക്യൂട്ടറുടെ നടപടി.
അടിയന്തരമായും പ്രേസിക്യൂട്ടര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ വൈ എഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നു.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സുമേഷ് എം സി അധ്യക്ഷത വഹിച്ചു. നിഖില്‍ പത്മനാഭന്‍,വിന്‍സന്റ് പുത്തേട്ടു, സി എം റഹീം,ജെസ്മല്‍ അമീര്‍, അജേഷ് കെ ബി തുടങ്ങിയവര്‍ സംസാരിച്ചു.