Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കെതിരെ കേസ്

പനമരം∙ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കണിയാമ്പറ്റ സ്വദേശി മനീഷിനെതിരെയാണ് (34) കേസെടുത്തത്. അഞ്ചുകുന്ന് കൂളിവയലിലായിരുന്നു അപകടം.   ഇന്നലെ രാത്രി...
HomeWAYANADKalpettaസിദ്ധാര്‍ഥന്റെ മരണം; അധ്യാപകര്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: എസ്എഫ്‌ഐ

സിദ്ധാര്‍ഥന്റെ മരണം; അധ്യാപകര്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: എസ്എഫ്‌ഐ

- Advertisement -

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍വകലാശാലയിലെ ചില അധ്യാപകര്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. വലത് അധ്യാപക സംഘടനയിലുള്ള ചിലര്‍ എസ്എഫ് ഐയെ പ്രതിചേര്‍ക്കുംവിധം മൊഴിനല്‍കണമെന്ന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ആന്റി റാഗിങ് കമ്മിറ്റിയുടെ ഉള്‍പ്പെടെ ചോദ്യംചെയ്യലില്‍ എസ്എഫ്‌ഐയെ പ്രതിചേര്‍ക്കാന്‍ അധ്യാപകര്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നും തെറ്റായമൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തെറ്റായ രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ശ്രമവും അധ്യാപകരില്‍നിന്നുണ്ടായി. രാഷ്ട്രീയ ലക്ഷ്യത്തോടെ മരണത്തെപോലും മുതലെടുത്ത് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയാണെന്നും കേസ്അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.