Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി

പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ് ആരോപണം. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെ...
HomeLatestകോപ്പ ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങി, പൊട്ടിക്കരഞ്ഞ് മെസി

കോപ്പ ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങി, പൊട്ടിക്കരഞ്ഞ് മെസി

- Advertisement -

മയാമി: കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിക്ക് പരിക്കേറ്റു. മത്സരത്തിന്റെ 66-ാം മിനിറ്റിലാണ് മെസിക്ക് പരിക്കേറ്റത്. പരിക്കേറ്റു വീണ മെസി തിരികെ ഡഗ് ഔട്ടിലേക്ക് പോയി. മൈതാനത്തും ഡഗ് ഔട്ടിലുമിരുന്ന് മെസികരയുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ അർജന്‌റീനയും കൊളംബിയയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇതേത്തുടർന്ന് മത്സരം അധികസമയത്തേക്ക് നീണ്ടു.

അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന കൊളംബിയന്‍ ബോക്‌സിലെത്തി. സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. തുടർന്ന് കൊളംബിയയും പ്രത്യാക്രമണം കടുപ്പിച്ചു. ആറാം മിനിറ്റില്‍ കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസിന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ കൈപ്പിടിയിലൊതുക്കി.

ഏഴാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിന് പുറത്തുപോയി. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. കിട്ടിയ അവസരങ്ങളില്‍ അര്‍ജന്റീനയും മുന്നേറി. 66-ാം മിനിറ്റിൽ പരിക്കേറ്റ നായകൻ മെസിക്ക് പകരം നിക്കോളാസ് ഗോണ്‍സാലസിനെ ഇറക്കി. 75-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു.