കരുനാഗപ്പള്ളിയിലെ ഷോപ്പിങ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 9 മണിക്ക് വന്നിറങ്ങിയ താരത്തെ സ്വീകരിക്കാൻ ആരാധകർ എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ചോപ്പറിൽ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങിയ താരം അവിടെ നിന്നും കാർ മാർഗം സഞ്ചരിച്ച് ‘വെഡ്സ്ഇന്ത്യ’ ഷോപ്പിങ് മാളിലെത്തി.