Listen live radio
പാരിസ്: 41 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒളിംപിക്‌സില്‍ മെഡല്‍ നേടി ചരിത്രമെഴുതിയ ഇന്ത്യന്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും. പൂള്‍ ബിയില്‍ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 9നാണ് മത്സരം. ടോക്യോയിലെ വെങ്കലത്തിന് പകരം ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇന്ത്യ ഒളിംപിക്‌സില്‍ മത്സരത്തിനിറങ്ങുന്നത്.