വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാദൗത്യം മൂന്നാം ദിനത്തിലേക്ക്. ചൂരല്‍മലയിലും മുണ്ടക്കൈയിലും തിരച്ചില്‍ ആരംഭിച്ചു. ഇന്നത്തെ തെരച്ചില്‍ യന്ത്രസഹായത്തോടെയാണ് നടക്കുക. ബെയ്‌ലി പാലം നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതല്‍ വേ?ഗം കൈവരിക്കും. ഇതുവരെ ദൗത്യമേഖലയില്‍ 15 ഹിറ്റാച്ചികള്‍ എത്തിയിട്ടുണ്ട്. മുണ്ടക്കൈയില്‍ തെരച്ചില്‍ തുടരുന്നതിനിടെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാദൗത്യത്തിന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും.
1100 അംഗങ്ങള്‍ ഉള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഡാവര്‍ നായകളെയും ദുരന്തമേഖലയില്‍ എത്തിച്ചു. പോലീസിന്റെ കെ 9 ടീമും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ഉച്ചയോടെ പൂര്‍ത്തിയാക്കും. 60 ശതമാനം പൂര്‍ത്തിയായതായി സൈന്യം അറിയിച്ചു.
ദുരന്തമേഖലയില്‍ ഐബോഡ് ഡ്രോണ്‍ പരിശോധന നാളെ മുതല്‍ നടക്കും. റിട്ടയര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലനും സംഘവും ഇന്ന് വയനാട്ടിലെത്തും. വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് റവന്യു മന്ത്രി കെ രാജന്‍. തിരച്ചില്‍ പൂര്‍ണമായി യന്ത്രസഹായത്തോടെയാണ് നടക്കുകയെന്ന് മന്ത്രി പറഞ്ഞു. മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.