- Advertisement -
കല്‍പ്പറ്റ: കേരളത്തിലെ വിവിധ ജില്ലകളിലായി അനധികൃതമായി 237 റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി ടുറിസം വകുപ്പിന്റെ കണ്ടെത്തെല്‍.ഇതില്‍ ഏറ്റവും അധികവും വയനാട്ടിലാണ് 97 എണ്ണം. പത്തനംതിട്ട 2, ആലപ്പുഴ 6, തിരുവനന്തപുരം 18, ഇടുക്കി 30, എറണാകുളം 39, തൃശ്ശൂര്‍ 5, പലാക്കാട് 11, മലപ്പുറം 5 കോഴിക്കോട് ചെ കണ്ണൂര്‍ 1, കാസര്‍കോഡ് 10 എന്നിങ്ങനെയാണ് കണക്ക് കോട്ടയത്തും കൊല്ലത്തും അനധികൃത റിസോര്‍ട്ടുകള്‍ ഇല്ലന്നും റിപ്പോര്‍ട്ടിലുണ്ട്. അനധികൃത റിസോര്‍ട്ടുകള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ടൂറിസം വകപ്പ് തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. നൂറ് കണക്കിന് അനധികൃത ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന നോട്ടിസിന് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയാണ് പലതും പ്രവര്‍ത്തിക്കുന്നത്. വിവിധ ജില്ലകളില്‍ റവന്യൂ പട്ടയഭൂമിയില്‍ കമ്പനി റജിസ്റ്റര്‍ ചെയ്ത് ധാനകാര്യ സ്ഥപനങ്ങളില്‍ കോടികള്‍ വാങ്ങി നിര്‍മ്മാണം ആരംഭിച്ചത് നടപടിയുടെ പേരില്‍ നിര്‍ത്തിവെച്ച സംഭവം വയനാട്ടിലുണ്ട്. അനധികൃത റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും എത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യമില്ലത്തതിന് എതിരെ ചിലയിടങ്ങളില്‍ നിന്ന് പരാതിയുര്‍ന്നിട്ടിണ്ട്.തമാസത്തിന് എത്തുന്നവരുടെ പേരും മേല്‍വിലാസം പോലും പല റിസോര്‍ട്ടുകളിലും ‘ സുക്ഷിക്കറില്ല. വന അതിര്‍ത്തിയിലെ റിസോര്‍ട്ടുളില്‍ റിസോര്‍ട്ടുകള്‍ക്കും ഹോ സ്റ്റേകള്‍ക്കും നിയന്ത്രണം വേണമെന്ന ആവശ്യവും ശക്തമാണ്. വിവിധ കേസുകളില്‍പ്പെട്ട ഭൂമിയില്‍ പോലും നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ട്.