Listen live radio

വയനാട് ദുരന്തം; സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ സഹായം ഏകോപിപ്പിക്കാന്‍ ഐ.എ.ജി

after post image
0

- Advertisement -

 

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ ഇടപെടല്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് കളക്ട്രേറ്റില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ (ഐ.എ.ജി) കോര്‍ഡിനേഷന്‍ ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. കളക്ട്രേറ്റില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനു (ഡി.ഇ.ഒ.സി.) സമീപമാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം.
സര്‍ക്കാര്‍, സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍, പൗരസമിതികള്‍ എന്നിവയുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലെ ദുരന്തപ്രതികരണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായാണ് ദുരന്തനിവാരണ അതോറിറ്റികളുടെ കീഴില്‍ ഐ.എ.ജി. പ്രവര്‍ത്തിക്കുന്നത്്. ചൂരല്‍മല ദുരന്തത്തിന്റെ പ്രതികരണ പ്രവര്‍ത്തനങ്ങളില്‍ ആദ്യദിനം തന്നെ വയനാട്, മലപ്പുറം ഐ.എ.ജി. പങ്കാളികളായിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി വലുതായതിനാല്‍ ദേശീയ, അന്തര്‍ദേശീയ സന്നദ്ധ സംഘടനകളുടേയും കോര്‍പറേറ്റുകളുടേയും സഹകരണം കൂട്ടിയിണക്കേണ്ടതുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളതും ദീര്‍ഘകാല പിന്തുണ ആവശ്യമുള്ളതുമായ വിഷയങ്ങളില്‍ സഹായിക്കാനുള്ള സന്നദ്ധതയും അഭ്യര്‍ഥനകളും കോഡിനേഷന്‍ ഡെസ്‌ക് വഴി ഏകോപിപ്പിക്കും. വയനാട് ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ https://forms.gle/ueUtVwbZZuJ3pBrc8 എന്ന ഓണ്‍ലൈന്‍ ഫോമിലൂടെ അറിയിക്കാം. 8943204151 എന്ന നമ്പറില്‍ നേരിട്ടും ബന്ധപ്പെടാം.
റിലയന്‍സ്, ടാറ്റ, ആമസോണ്‍ തുടങ്ങിയ വലിയ കമ്പനികള്‍ ഇതിനോടകം തന്നെ ഐ.എ.ജിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തങ്ങളുടെ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, വയനാട് ഐ.എ.ജി, യൂണിസെഫ്, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മായായ സ്പിയര്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

 

Leave A Reply

Your email address will not be published.