Listen live radio

‘കുറ്റവാളികള്‍ ഭയരഹിതമായും സ്വതന്ത്രമായും വിഹരിക്കുന്നു, ഇരകളായ സ്ത്രീകള്‍ക്ക് മതിയായ പിന്തുണയില്ല’

after post image
0

- Advertisement -

ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളുടെ ഇരകളായ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ‘കുറ്റകൃത്യത്തിന് ശേഷവും കുറ്റവാളികള്‍ ഭയരഹിതമായും സ്വതന്ത്രമായും വിഹരിക്കുന്നത് നമ്മുടെ സാമൂഹ്യജീവിതത്തിന്റെ സങ്കടകരമായ വശമാണ്. അവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ ഇരകളായവര്‍ കുറ്റവാളികളെന്നപോലെ ഭയപ്പെട്ടാണ് ജീവിക്കുന്നതെന്നും’ രാഷ്ട്രപതി പറഞ്ഞു.

സുപ്രീം കോടതി സംഘടിപ്പിച്ച, രണ്ട് ദിവസങ്ങളിലായി നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ജില്ലാ ജുഡീഷ്യറിയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

നീതിന്യായവ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ഉദാഹരണത്തിന്, തെളിവുകളും സാക്ഷികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നീതിന്യായ വ്യവസ്ഥയും സര്‍ക്കാരും പൊലീസും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങളുടെ വിധി തലമുറകള്‍ക്ക് ശേഷം മാത്രം വരുമ്പോള്‍, നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന് ഇടിവ് സംഭവിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.’നീതിയിലുള്ള വിശ്വാസവും അതിനോടുള്ള ബഹുമാനവും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. രാജ്യത്തെ എല്ലാ ജഡ്ജിമാരേയും ജനങ്ങള്‍ ദൈവത്തെ പോലെയാണ് കാണുന്നത്. ധര്‍മ്മത്തേയും സത്യത്തേയും നീതിയേയും ബഹുമാനിക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം ഓരോ ജഡ്ജിമാര്‍ക്കുമുണ്ട്. ജില്ലാതലത്തില്‍ ഈ ഉത്തരവാദിത്വം നീതിന്യായവ്യവസ്ഥയുടെ വഴിവിളക്കാണ്. ജില്ലാതലത്തിലെ കോടതികളാണ് കോടിക്കണക്കിന് ജനങ്ങളുടെ മനസില്‍ നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായ നിര്‍മ്മിക്കുന്നത്. അതിനാല്‍, കുറഞ്ഞ പണച്ചെലവിലും വേഗത്തിലും ഔചിത്യത്തോടെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം’, രാഷ്ട്രപതി പറഞ്ഞു.

Leave A Reply

Your email address will not be published.