Listen live radio
മാനന്തവാടി: പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ നാടകരചനക്ക് കല്ലോടി സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറിയിലെ ആലീസ് ടീച്ചര്‍ രണ്ടാം സ്ഥാനം നേടി സംസ്ഥാന അവാര്‍ഡിന് അര്‍ഹയായി. നക്ഷത്രങ്ങള്‍ ചിരിക്കുകയാണ് എന്ന നാടകത്തിനാണ് പുരസ്‌കാരം.ജീവിതാനുഭവങ്ങളുടെ ആവിഷ്‌കാരമായി 25 ഏകാങ്കനാടകങ്ങള്‍ രചിച്ചിട്ടുണ്ട്.എലികള്‍ കരളുന്നതെന്തുകൊണ്ട് (നാടക സമാഹാരം), പിതാക്കന്മാരുടെ പുസ്തകം എന്നീ കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്.വയനാട് കമ്മ്യൂണിറ്റിറേഡിയോ റേഡിയോ മാറ്റൊലിയുടെ പ്രാരംഭപ്രവര്‍ത്തകയായിരുന്നു.ആകാശവാണി കണ്ണൂര്‍ നിലയത്തില്‍ സുഭാഷിതം അവതരിപ്പിക്കുന്നു.വയനാട് നാട്ടുകൂട്ടത്തിന്റെ രാജന്‍ സ്മാരക അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് സ്‌ക്രിപ്റ്റ് അവാര്‍ഡ് (നാടകം) സപര്യ സാംസ്‌കാരിക സമിതിയുടെ രാമായണം കവിതപ്രത്യേക ജൂറി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട കോഴഞ്ചേരിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.