Listen live radio

യുവനടിയുടെ പരാതി; അലന്‍സിയര്‍ക്കെതിരെ ലൈംഗികാതിക്രമക്കേസ്

after post image
0

- Advertisement -

കൊച്ചി: യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഏറണാകുളം ചങ്ങമനാട് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. 2017ല്‍ ബംഗളുരൂവില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എസ്‌ഐടിയാണ് അന്വേഷണം നടത്തുക.

പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം അമ്മ ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തി. അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നായിരുന്നു അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave A Reply

Your email address will not be published.