Listen live radio
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മയ്ക്കും പൊലീസ് സ്‌റ്റേഷനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന പരാതിയില്‍ ഡിവൈഎസ്പി തലത്തില്‍ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് സ്റ്റേഷനെതിരായാണ് പരാതി.
സംഭവം ഡിവൈഎസ്പി തലത്തില്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശവും നല്‍കി. സംഭവ ദിവസം സ്റ്റേഷനില്‍ ചുമതലയുണ്ടായിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടുതിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയായ യുവതി സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പരാതിക്കാരിക്കെതിരെ പോത്തന്‍കോട് സ്റ്റേഷനില്‍ മറ്റൊരാള്‍ സിവില്‍ തര്‍ക്കം ഉന്നയിച്ച് പരാതി നല്‍കിയെന്നും രാവിലെ 10 ന് സ്റ്റേഷനിലെത്തിയ തന്നെയും കുഞ്ഞിനെയും ഒരു മണിവരെ കാത്തിരുത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തില്‍ പൊലീസുദ്യോഗസ്ഥന്‍ സംസാരിച്ചതായും പരാതിയിലുണ്ട്. എന്നാല്‍ സുഖമില്ലാത്ത കുഞ്ഞുമായി പരാതിക്കാരി സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതായവണ് പൊലീസിന്റെ വിശദീകരണം.