Listen live radio
മാനന്തവാടി- ജില്ലയില്‍ അടഞ്ഞുകിടക്കുന്ന ഇക്കോ ടുറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ഐ.എന്‍.ടി.യു.സി റിജണല്‍ കമ്മിറ്റി വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. അടഞ്ഞ് കിടക്കുന്ന ടുറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് പേര്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതത്തിലാണ്.കുറുവ,തോല്‍പ്പെട്ടി,മുത്തങ്ങ,മിന്‍ മുട്ടി,സുചിപ്പാറ തുടങ്ങിയ കേന്ദ്രങ്ങളാണ് അടഞ്ഞുകിടക്കുന്നത്.ലോണ്‍ അടവ് മുടങ്ങി ജപ്തി ഭീഷണിയിലായവര്‍ ആത്മഹത്യയുടെ വക്കിലാണ്. ഇത്തരം വിഷയങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. വേഗത്തില്‍ നടപടിയുണ്ടായില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി,റിജണല്‍ പ്രസിഡണ്ട് കെ.വി.ഷിനോജ്, സി.ജെ.അലക്‌സ്, സാബു പൊന്നിയില്‍, എം.പി.ശരി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ഓണക്കാലത്ത് ഇത്തരം സ്ഥലങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.ടുറിസം കേന്ദ്രങ്ങളില്‍ കുടുംബശ്രീ യുണിറ്റുകളും അല്ലാത്തവരും ആരംഭിച്ചിട്ടുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുപോയപ്പോള്‍ പലരും കടക്കെണിയില്‍പ്പെട്ടിരിക്കുന്നു.