Listen live radio

കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിന് രണ്ടാം ജയം

after post image
0

- Advertisement -

കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിന് രണ്ടാം ജയം. തൃശ്ശൂര്‍ ടൈറ്റന്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്തു. 102 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ കൊല്ലം മറികടന്നു. 66 റണ്‍സ് എടുത്ത അഭിഷേക് നായരാണ് വിജയശില്‍പി. രണ്ടില്‍ രണ്ട് മത്സരങ്ങളും ജയിച്ച കൊല്ലം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും ഉയര്‍ന്നു. (kollam sailors win KCL)

അതേസമയം രണ്ടു മത്സരങ്ങളും തോറ്റ തൃശ്ശൂരിന് ഇതുവരെ അക്കൗണ്ട് തുറക്കാന്‍ ആയിട്ടില്ല. മറ്റൊരു മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. കൊച്ചി ബ്ലു ടൈഗേഴ്‌സിനെ കാലിക്കറ്റ് 39 റണ്‍സിന് തോല്‍പ്പിച്ചു. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊച്ചിക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

Leave A Reply

Your email address will not be published.