Listen live radio

അത്തച്ചമയ ഘോഷയാത്ര നാളെ; തൃപ്പൂണിത്തുറയില്‍ ഗതാഗത ക്രമീകരണം ഇങ്ങനെ

after post image
0

- Advertisement -

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെ തൃപ്പൂണിത്തുറയില്‍ ഗതാഗതക്രമീകരണം. കോട്ടയം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ മുളന്തുരുത്തി, ചോറ്റാനിക്കര, -തിരുവാങ്കുളം,- സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളത്തേക്കും വൈക്കം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളത്തേക്കും പോകണമെന്ന് കേരള പൊലീസ് അറിയിച്ചു.

കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളില്‍നിന്ന് എറണാകുളത്തേക്ക് പോകേണ്ട സര്‍വീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണന്‍കുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപാസ് വഴി പോകണം. കോട്ടയം, വൈക്കം ഭാഗങ്ങളില്‍നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ടവ നടക്കാവ് ജംഗ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കരവഴി പോകണം.

എറണാകുളം, വൈറ്റില ഭാഗങ്ങളില്‍നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സര്‍വീസ് ബസുകളും പേട്ട ജങ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മിനി ബൈപാസ്, കണ്ണന്‍കുളങ്ങരവഴിയും വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളില്‍നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജങ്ഷനിലെത്തി ഇരുമ്പനം ജങ്ഷന്‍വഴിയും പോകണം. വെണ്ണല, എരൂര്‍ ഭാഗങ്ങളില്‍നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ എരൂര്‍ ലേബര്‍ ജങ്ഷനില്‍നിന്ന് കിഴക്കോട്ടുതിരിഞ്ഞ് ട്രാക്കോ കേബിള്‍ ജങ്ഷനിലെത്തി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വഴി ഇരുമ്പനം ജങ്ഷനിലെത്തി പോകണം.

മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളില്‍നിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള ചെറുവാഹനങ്ങളും സര്‍വീസ് ബസുകളും കരിങ്ങാച്ചിറ -ഇരുമ്പനം ജങ്ഷനിലെത്തി എസ്എന്‍ ജങ്ഷന്‍ പേട്ടവഴിയും ഭാരവാഹനങ്ങള്‍ കാക്കനാട്, പാലാരിവട്ടംവഴിയും പോകണം. ടിപ്പര്‍, ടാങ്കര്‍, കണ്ടെയ്‌നര്‍ ലോറികള്‍ക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്തുനിന്ന് മാര്‍ക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡ് ജങ്ഷനിലേക്ക് പ്രവേശനമില്ല.

ഘോഷയാത്ര വരുന്ന ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, സ്റ്റാച്യു, – കിഴക്കേകോട്ട, എസ്എന്‍ ജങ്ഷന്‍, അലയന്‍സ്,- വടക്കേകോട്ട, പൂര്‍ണത്രയീശക്ഷേത്രം, കണ്ണന്‍കുളങ്ങരമുതല്‍ മിനി ബൈപാസ്, പേട്ടവരെയുള്ള റോഡിന്റെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.

പുതിയകാവില്‍നിന്ന് വരുന്ന സര്‍വീസ് ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കയറാതെ കണ്ണന്‍കുളങ്ങര – ആശുപത്രി ജങ്ഷന്‍- മിനി ബൈപാസ് വഴി പോകണം. ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക. നടക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും മരട്, പേട്ട എന്നിവിടങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മിനി ബൈപാസിലുള്ള എസ്എന്‍ വിദ്യാപീഠം, വെങ്കിടേശ്വര സ്‌കൂള്‍ എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം.

കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇരുമ്പനം പുതിയറോഡ് ജങ്ഷന്‍,- ചിത്രപ്പുഴ റോഡിന്റെ ഇടതുവശത്ത് ഗതാഗതതടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം.

Leave A Reply

Your email address will not be published.