Listen live radio
കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) കേരളത്തിന് നല്‍കുന്ന ഓക്‌സിജന്‍ പ്ലാന്റുകളില്‍ രണ്ടാമത്തേത് വയനാട് മെഡിക്കല്‍ കോളേജിനു സമര്‍പ്പിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജ് കാമ്പസില്‍ റവന്യൂ മന്ത്രി കെ രാജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.കേരളത്തിലെ ആതുരസേവനമേഖലയില്‍ സന്നദ്ധ സംഘടനകള്‍ വലിയ ഉത്തരവാദിത്വങ്ങളാണ് നിര്‍വഹിക്കുന്നതെന്നും ഈ രംഗത്ത് കേരളമുസ്ലിം ജമാഅത്തും പ്രവാസിഘടകമായ ഐ.സി.എഫും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.1200 എല്‍പിഎം കപ്പാസിറ്റിയുള്ള പ്ലാന്റാണ് നിര്‍മിച്ചിരിക്കുന്നത്. ഒരേസമയം ഇരുനൂറോളം രോഗികള്‍ക്ക് ജീവവായു നല്‍കാന്‍ പ്ലാന്റ് വഴി കഴിയും.
ഒരു കോടി രണ്ടു ലക്ഷത്തി മുപ്പത്തി എട്ടായിരത്തി അറുനൂറ്റി മുപ്പത്തൊമ്പത് (1,02,38,639) രൂപ ചെലവാക്കിയാണ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോവിഡ് വ്യാപന കാലയളവില്‍ മുഖ്യമന്ത്രി നോര്‍ക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണപദ്ധതി ഐ.സി.എഫ്ഏറ്റെടുത്തത്. ആദ്യത്തെ പ്ലാന്റ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
സമര്‍പ്പണ സമ്മേളനത്തില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ (ചെയര്‍മാന്‍, ഐസിഎഫ് ഇന്റര്‍നാഷണല്‍), എന്‍. അലി അബ്ദുല്ല (ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്), ജസ്റ്റിന്‍ ബേബി (പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി)), മജീദ് കക്കാട് (സെക്ര. കേരള മുസ്ലിം ജമാഅത്ത്), പി.ഗഗാറിന്‍ (സി പി എം), ഇ ജെ ബാബു (സി പി ഐ), പി.വി.എസ് മൂസ(മുസ്ലിം ലീഗ്), അബ്ദുല്‍ ഹമീദ് ചാവക്കാട് (സെക്ര. ഐ സി എഫ്), അബ്ദുല്‍ കരീം ഹാജി (ഐ സി എഫ്), ജുനൈദ് കൈപ്പാണി(ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍)ബി ഡി അരുണ്‍കുമാര്‍ (കൗണ്‍സിലര്‍, മാനന്തവാടി മുനിസിപാലിറ്റി) ഡോ.മിനി (പ്രിന്‍സിപ്പള്‍,വയനാട് മെഡിക്കല്‍ കോളജ്)ഡോ. രാജേഷ് (സൂപ്രണ്ട്, ഗവ. മെഡിക്കല്‍ കോളേജ് വയനാട്),ഡോ.അര്‍ജുന്‍ ജോസ്(ആര്‍ എം ഒ)ഡോ .ഷക്കീര്‍ ,അബ്ദുള്‍ കരീം ഹാജി ,സുബൈര്‍ സഖാഫി,കെ.ഒ.അഹ്‌മദ്കുട്ടിബാഖവി പ്രസംഗിച്ചു.