Listen live radio
ബത്തേരി: ഹോംസ്റ്റേയില്‍ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു.തമിഴ്നാട്, പന്തല്ലൂര്‍ അമ്പലമൂല കാര്‍ത്തിക വീട്ടില്‍ എന്‍.എസ് ശ്രീജിത്ത്(42), ശ്രീമധുര, ഗുഡല്ലൂര്‍, ആലി പറമ്പില്‍ വീട്ടില്‍ അന്‍വര്‍ സലിം(51), മൂലങ്കാവ്, കുപ്പാടി, പുഞ്ചയില്‍ വീട്ടില്‍ പി. സുനില്‍(34), മേപ്പാടി കുന്നമംഗലംകുന്ന്, നാലകത്ത് വീട്ടില്‍, നൗഷാദ്(44), അമ്പലവയല്‍, ആയിരംകൊല്ലി, പുത്തന്‍വീട്ടില്‍ പി.എ. അബ്ബാസ്(64), ഇരുളം മണല്‍വയല്‍, നെഞ്ച്ശേരിയില്‍ എന്‍.കെ. സുകുമാരന്‍(57), മൂലങ്കാവ്, കുപ്പാടി, തോട്ടു ചാലില്‍വീട്ടില്‍ അരുണ്‍ ടി. തോമസ്(34), പുല്‍പ്പള്ളി, പാടിച്ചിറ, മൈലാടുംപാറവീട്ടില്‍ ടോമി(59), നെല്ലിമാളം, മുതിരകൊല്ലി, മുറിക്കല്‍വീട്ടില്‍, എം.ഒ. അശോകന്‍(55), പുല്‍പ്പള്ളി, താഴെയങ്ങാടി ആനശേരിയില്‍ വീട്ടില്‍ എ.ആര്‍. സുജിത്ത്(41), ഗുഡല്ലൂര്‍ വി.പി വീട്ടില്‍, സിദ്ദിഖ്(55), ബത്തേരി ചെട്ടിമൂല, കൊട്ടിലിങ്കല്‍ വീട്ടില്‍, സുമേഷ് ശിവന്‍(35), റിപ്പണ്‍, പാലങ്കണ്ടി വീട്ടില്‍, പി.എ. ഷാനവാസ്(32), കൊളഗപ്പാറ, കടക്കല്‍ വീട്ടില്‍, കെ.പി. രാജു(65) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിടങ്ങനാട് പച്ചാടിയിലുള്ള ഹോംസ്റ്റേയിലെ റൂമില്‍ വെച്ചാണ് ഇവരെ പിടിച്ചത്. 2,99,340 രൂപയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. എസ്.ഐമാരായ പി.എന്‍. മുരളീധരന്‍, രാംദാസ്, എസ്.സി.പി.ഒമാരായ ഹംസ, ഷൈജു, സി.പി.ഒമാരായ സജീവന്‍, ഡോണിത്ത്, പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.