Listen live radio
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് റിക്കി പോണ്ടിങ്, മിച്ചല്‍ മാര്‍ഷ്, ഡാന്‍ ക്രിസ്റ്റിയന്‍ എന്നി ഓസ്‌ട്രേലിയന്‍ താരങ്ങളുടെ റെക്കോര്‍ഡിനൊപ്പം. ഇംഗ്ലണ്ട് പേസര്‍ സാം കറന്റെ ഒരു ഓവറില്‍ 30 റണ്‍സാണ് ഹെഡ് അടിച്ചുകൂട്ടിയത് (4,4,6,6,6,4).
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 23 പന്തില്‍ നിന്ന് 59 റണ്‍സ് അടിച്ചുകൂട്ടിയ ഹെഡിന്റെ ഇന്നിംഗ്‌സില്‍ എട്ടു ഫോറും നാലു സിക്‌സുകളും ഉള്‍പ്പെടുന്നു. 2005ലാണ് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് റിക്കി പോണ്ടിങ് ഓരോവറില്‍ 30 റണ്‍സ് നേടിയത്. 2021ല്‍ ബംഗ്ലാദേശിനെതിരെ ഡാന്‍ ക്രിസ്റ്റിയനും ഈ വര്‍ഷം സ്‌കോട്ട്‌ലന്‍ഡിനെതിരെ മിച്ചല്‍ മാര്‍ഷുമാണ് ഈ നേട്ടം കൈവരിച്ചത്.സതാംപ്ടണില്‍, അദ്ദേഹം 19 പന്തിലാണ് ഹെഡ് ഫിഫ്റ്റിയിലേക്ക് കുതിച്ചത്. ഈ വര്‍ഷം ടി20യിലെ തന്റെ നാലാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഹെഡ് കുറിച്ചത്. കഴിഞ്ഞയാഴ്ച, സ്‌കോട്ട്ലന്‍ഡിനെതിരെ 25 പന്തിലാണ് ഹെഡ് 80 റണ്‍സ് അടിച്ചുകൂട്ടിയത്. അന്ന് വെറും 17 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. ടീം സ്‌കോര്‍ ചെയ്യാനുള്ള അവസരം തരുമ്പോള്‍, അത് വേണ്ടപോലെ പ്രയോജനപ്പെടുത്താനാണ് താന്‍ ശ്രമിക്കാറെന്ന് ട്രാവിസ് ഹെഡ് പറഞ്ഞു.