Listen live radio
പുഞ്ചിരിവട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ദുരിതാശ്വാസ – പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു അഭിപ്രായപ്പെട്ടു. മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ കത്തോലിക്കാ സഭ ദുരന്ത ബാധിതരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം നല്‍കി വരുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ പുഞ്ചിരിവട്ടം ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തു വരികയാണെന്നും കത്തോലിക്കാ സഭ അടക്കം സഹകരിക്കുവാന്‍ തയ്യാറായ മുഴുവന്‍ പങ്കാളികളെയും ഉള്‍പ്പെടുത്തി മാതൃകാപരമായ രീതിയില്‍ സമയബന്ധിതമായി പുനരധിവാസം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.യോഗത്തില്‍ മാനന്തവാടി രൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ അലക്‌സ് താരാമംഗലം പിതാവ് അധ്യക്ഷത വഹിച്ചു.
മനുഷ്യ മനസ്സിനെ ഏകോപിപ്പിക്കുന്നതിന് ദുരന്ത മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെ സാധിതമായെന്നും ഇനിയും എല്ലാവരും ഏകമനസ്സോടെ പ്രവര്‍ത്തിക്കണമെന്നും പിതാവ് അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കാത്തലിക് റിലീഫ് സര്‍വ്വീസ് മാനന്തവാടി, ബത്തേരി, കോഴിക്കോട്, താമരശ്ശേരി എന്നീ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങള്‍ എന്നിവ വഴി ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിക്കുവാന്‍ സാധിച്ചു എന്ന് പിതാവ് അറിയിച്ചു. യോഗത്തില്‍ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ. ഫാ. ജോളി പുത്തന്‍പുര, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ. ഫാ ജേക്കബ് മാവുങ്കല്‍, മാനന്തവാടി രൂപതാ പ്രൊക്യൂറേറ്റര്‍ റവ. ഫാ. ജോസ് കൊച്ചറക്കല്‍,കാരിത്താസ് ഇന്ത്യ അസ്സോസിയേറ്റ് ഡയറക്ടര്‍ റവ. ഫാ.ആന്റണി ഫെര്‍ണാണ്ടസ്, കാത്തലിക് റിലീഫ് സര്‍വ്വീസ് സൗത്ത് ഇന്ത്യ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ജോമി ജോസഫ്, കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോ . വി ആര്‍ ഹരിദാസ്, കാത്തലിക് റിലീഫ് സര്‍വ്വീസ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എം.. അരുളപ്പ, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ.ഫാ. ജിനോജ് പാലത്തടത്തില്‍, ശ്രെയസ് ബത്തേരി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലുങ്കല്‍, ജീവന എക്‌സിക്യൂട്ടിവ് ഡയറക്ര്‍ റവ. ഫാ. ആല്‍ബര്‍ട്ട് വി സി , സെന്റര് ഫോര്‍ ഓവര്‍ ഓള്‍ ഡെവലപ്പ്‌മെന്റ് താമരശ്ശേരി ഡയറക്ടര്‍ റവ. ഫാ. സായി പാറന്‍ കുളങ്ങര, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ടീം ലീഡര്‍ കെ ഡി ജോസഫ്, കാരിത്താസ് സ്റ്റേറ്റ് ഓഫീസര്‍ അഭീഷ് ആന്റണി, ഫിനാന്‍സ് ഓഫീസര്‍ നിക്‌സണ്‍ മാത്യു, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി എ ജോസ്, ശ്രെയസ് പ്രോഗ്രാം ഓഫീസര്‍ ഷാജി കെ വി, ജീവന പ്രോഗ്രാം ഓഫീസര്‍ പി വിനീത, ഡി ഒ ഡി താമരശ്ശേരി പ്രോഗ്രാം ഓഫീസര്‍ സിദ്ധാര്‍ഥ് എസ് നാഥ് എന്നിവര്‍ സംസാരിച്ചു.