Listen live radio

ഓണ വിപണിയില്‍ പാലൊഴുകും, മില്‍മ എത്തിക്കുന്നത് 1.25 കോടി ലിറ്റർ

after post image
0

- Advertisement -

കൊച്ചി: ഓണ വിപണി മുന്നില്‍ കണ്ട് പാല്‍ ലഭ്യത ഉയര്‍ത്തി മില്‍മ. 1.25 കോടി ലിറ്റര്‍ പാല്‍ ആണ് അയല്‍ സംസ്ഥനങ്ങളില്‍ നിന്നും മില്‍മ ലഭ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 1.10 കോടി ലിറ്റര്‍ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളില്‍ കേരളത്തില്‍ ചെലവഴിച്ചത്.തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷന്‍ വഴിയാണ് മില്‍മ പാല്‍ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ വില്പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം ലിറ്ററിന്റെ ആവശ്യമാണ് കണക്കാക്കിയിരിക്കുന്നത്.എന്നാല്‍, മറ്റ് ബ്രാന്‍ഡുകളും കൂടിയാകുമ്പോള്‍ ഇത് 50 ലക്ഷം ലിറ്ററിനു മുകളിലെത്തും. സാധാരണ ദിവസം 12 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ഉത്പാദിപ്പിക്കുന്നത്. ഉത്സവ സീസണുകളില്‍ ആവശ്യത്തിന് പാലിനായി കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നാഷണല്‍ ഡെയറി ഡിവലപ്‌മെന്റ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പാല്‍ ഉത്പാദനത്തില്‍ ആദ്യ 15-ലാണ് കേരളത്തിന്റെ സ്ഥാനം.

Leave A Reply

Your email address will not be published.