Listen live radio
അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ ബിരുദ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായി. മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ യുവതിയെ സുഹൃത്തും സംഘവും ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്.
രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ എട്ട് പേര്‍ ബലാത്സംഗത്തിനിരയാക്കിയതായി യുവതി ആരോപിച്ചു. പ്രതികളിലൊരാളായ സഹദത്ഗഞ്ചില്‍ സ്വദേശി വാന്‍ഷ് ചൗധരിയെ നാല് വര്‍ഷമായി തനിക്ക് അറിയാമെന്നും യുവതി എഫ്‌ഐആറില്‍ പറഞ്ഞു.ഓഗസ്റ്റ് 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാന്‍ഷ് ചൗധരി സുഹൃത്തുക്കളായ വിനയ്, ഷാരിഖ് എന്നിവര്‍ക്കൊപ്പം അംഗുരി ബാഗിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടര്‍ന്ന്, അവര്‍ ബന്‍വീര്‍പൂരിലെ ഒരു ഗാരേജിലേക്ക് മാറ്റി, അവിടെ വെച്ച് വാന്‍ഷ് ചൗധരി വീണ്ടും ബലാത്സംഗം ചെയ്തു, മദ്യലഹരിയില്‍ വാന്‍ഷിന്റെ സുഹൃത്ത് ശിവ പീഡിപ്പിച്ചു. ഓഗസ്റ്റ് 22, 23 തീയതികളില്‍ ഇതേ ഗാരേജില്‍ വാന്‍ഷ് ചൗധരിയും വിനയും വീണ്ടും ബലാത്സംഗം ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു