Listen live radio
കൊച്ചി: ഓണക്കാലത്ത് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ എറണാകുളത്ത് പിടിയില്‍. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരണ്‍കുമാറിനെയുമാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. വീട് വാടകക്കെടുത്തായിരുന്നു ഇവര്‍ വാറ്റ് നടത്തിയിരുന്നത്.