Listen live radio
ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ. കടുത്ത പ്രതിരോധം തീര്‍ത്ത ചൈനയെ അവസാന നിമിഷം നേടിയ ഒറ്റ ഗോളില്‍ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ഉറപ്പാക്കിയത്.
ജുഗ്‌രാജ് സിങ് നേടിയ ഗോളിലാണ് ഇന്ത്യ ജയം ഉറപ്പിച്ചത്. ആദ്യ മൂന്ന് ക്വാര്‍ട്ടറുകളിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നാലാം ക്വാര്‍ട്ടറിന്റെ അവസാന ഘട്ടത്തിലാണ് ഗോളിന്റെ പിറവി.
സെമിയില്‍ ദക്ഷിണ കോറിയയെ 4-1ന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യയുടെ അഞ്ചാം ചാംപ്യന്‍സ് ട്രോഫി കിരീടമാണിത്. കന്നി കിരീടം സ്വന്തം മണ്ണില്‍ ഇറങ്ങിയ ചൈനയ്ക്ക് പക്ഷേ നിരാശ. ഇന്ത്യയുടെ ആറാം ഫൈനലാണിത്.
ടൂര്‍ണമെന്റില്‍ പാകിസ്ഥാനാണ് മൂന്നാം സ്ഥാനം. ദക്ഷിണ കൊറിയയെ 5-2നു വീഴ്ത്തിയാണ് പാകിസ്ഥാന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.