Listen live radio
കാസർകോട്: ഉപ്പളയിൽ വൻ മയക്കുമരുന്നു വേട്ട. എംഡിഎംഎ ഉൾപ്പെടെയുള്ള ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി കൊണ്ടാവൂരിലെ അസ്കർ അലിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു.
അസ്കർ അലിയുടെ വീട്ടിൽ മയക്കുമരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ബേക്കൽ ഡിവൈഎസ്‌പി വിവി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 3.409 കിലോ ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. കൂടാതെ ഗ്രീൻ ഗഞ്ച: 640 ഗ്രാം, കോക്കെയ്ൻ: 96.96 ഗ്രാം, കാപ്‌സ്യൂളുകൾ 30 എണ്ണം എന്നിവയും പിടികൂടി.
ഈ മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാൽ തൽക്കാലം വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധ്യമല്ലെന്നും പൊലിസ് മേധാവി പറഞ്ഞു.