Listen live radio

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

after post image
0

- Advertisement -

വനിതാ കമ്മീഷന്‍ അദാലത്ത് 28 ന്

കേരള വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്ത് സെപ്തംബര്‍ 28 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വനിതാ കമ്മീഷന് പരാതി നല്‍കാന്‍ ആഗ്രഹിക്കുന്ന വയനാട് സ്വദേശികള്‍ക്ക് ഈ അദാലത്തിലോ കോഴിക്കോട് മേഖലാ ഓഫീസിലോ ബന്ധപ്പെടാം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴത്തെ നിലയിലാണ് മേഖലാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 0495-2377590. ഇ-മെയില്‍ kwckkd@gmail.com

കൂടിക്കാഴ്ച 30 ന്

എടവക ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രവ്യത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്ന് വര്‍ഷം പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റാണ് അക്രഡിറ്റഡ് ഓവര്‍സിയര്‍ യോഗ്യത. ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിന് (എസ്.ടി സംവരണം) അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി സെപ്തംബര്‍ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 04395240366

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

മാനന്തവാടി ഗവ ആശുപത്രിയിലെ ‘വിമുക്തി’ ലഹരി വിമോചന കേന്ദ്രത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. എം.ഫില്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.ജി ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി ഒക്‌ടോബര്‍ മൂന്നിന് രാവിലെ 11 ന് മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04935 240390

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയില്‍ പനമരം ടൗണ്‍, പനമരം ബ്രിഡ്ജ്, ക്രെസെന്റ് സ്‌കൂള്‍, എസ്.ബി.ഐ ,വാടോച്ചാല്‍, അമലാനഗര്‍,കൈതക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കോക്കടവ്, ഉപ്പുംനട, പരിയാരംമുക്ക്, കല്ലോടി, കമ്മോം, ചെറുകര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

മെഗാ ലോക് അദാലത്ത്
പരാതികള്‍ സ്വീകരിക്കും

കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെഗാ ലോക് അദാലത്ത് ഒക്ടോബര്‍ രണ്ടിന് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി കോടതി പരിസരങ്ങളില്‍ നടക്കും. അദാലത്തിലേക്കുള്ള പരാതികള്‍ സെപ്തംബര്‍ 27 വരെ ലീഗല്‍ സര്‍വീസ് അതോറിറ്റി സ്വീകരിക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അവസരം

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുന്നതിന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായവരും 50 വയസ് കവിയാത്തവരുമായിരിക്കണം. വിത്യസ്ത തസ്തികകളിലേക്ക് യോഗ്യരായവരെ ഒഴിവ് /അവധി അനുസരിച്ച് താല്‍കാലികമായി നിയമിക്കും. സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സെപ്തംബര്‍ 30 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ എത്തണം.

അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയില്‍ താത്കാലിക നിയമനം നടക്കുന്നു. ബി ടെക്ക് സിവില്‍ എന്‍ജിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. (സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ച എന്‍ജിനീയര്‍മാര്‍ക്കും അപേക്ഷിക്കാം). താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 28 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍ -04936 256236

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളില്‍ അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴ് വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ രേഖകള്‍ സഹിതം എത്തണം. ഫോണ്‍ 9544958182.

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളേജില്‍ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക് ഇലക്ട്രോണിക്സ് ആന്റ് കമ്യൂണികേഷന്‍ എന്‍ജിനിയറിങ് (കമ്യൂണികേഷന്‍ ആന്റ്‌റ് സിഗ്‌നല്‍ പ്രോസസ്സിങ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് (നെറ്റ് വര്‍ക്ക് ആന്റ് സെക്യൂരിറ്റി) വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ സെപ്തംബര്‍ 27 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ഥികള്‍ ടി.സി, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്ുമായി രാവിലെ 11 നകം കോളേജില്‍ എത്തണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 04935257320, 04395257321, 9447415506, https://www.gecwyd.ac.in/

തൊഴില്‍ അധിഷ്ഠിത കോഴ്‌സ്

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍ 8304926081

Leave A Reply

Your email address will not be published.