Listen live radio

ജില്ലയിലെ പ്രധാന അറിയിപ്പ്

after post image
0

- Advertisement -

കുടിശ്ശിക നിവാരണം

ചരക്ക് സേവന നികുതി വകുപ്പില്‍ ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതിന് മുമ്പുളള കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ആഗസ്റ്റ് ഒന്ന് മുതല്‍ ആംനസ്റ്റി സ്‌കീം നിലവിലുണ്ട്. ഈ പദ്ധതി പ്രകാരം കുടിശ്ശിക തീര്‍പ്പാക്കാം. ഫോണ്‍ 9447545433, 9986013586

സീറ്റ് ഒഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ 2024-25 അക്കാദമിക വര്‍ഷത്തില്‍ എം.എ ഇക്കണോമിക്‌സ്, എം.എ ഹിസ്റ്ററി, എം.കോം കോഴ്‌സുകള്‍ക്ക് എസ്.ടി വിഭാഗത്തിനും എം.എ ജേര്‍ണലിസം ആന്റ്‌റ് മാസ്സ് കമ്മ്യൂണിക്കേഷന് എസ്.സി, ഒ.ബി.എച്ച് വിഭാഗങ്ങള്‍ക്കും എം.എ ഇക്കണോമിക്‌സ് ഒ.ബി.എച്ച് വിഭാഗത്തിനും സീറ്റുകള്‍ ഒഴിവുണ്ട്. കാലികറ്റ് യൂണിവേഴ്‌സിറ്റി പി.ജി പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (സെപ്തംബര്‍ 27) ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാവണം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എള്ളുമന്നം, വിവേകാനന്ദ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും, വെള്ളിലാടി വലിയകൊല്ലി പ്രദേശങ്ങളിലും ഇന്ന് (സെപ്തംബര്‍ 27) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുത ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കാര്യംപാടി ഐ ഹോസ്പിറ്റല്‍, അരിമുള, താഴമുണ്ട, മാങ്ങോട്, പൂതാടി അമ്പലം ഭാഗങ്ങളില്‍ ഇന്ന് (സെപ്തംബര്‍ 27) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും

ഡിജിറ്റല്‍ സര്‍വെ
രേഖകള്‍ പരിശോധിക്കാം

മാനന്തവാടി താലൂക്ക് നല്ലൂര്‍നാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി പ്രീ എക്സിബിഷനും എക്സിബിഷനും ശേഷം റവന്യു വകുപ്പിന് കൈമാറുന്നതിനായി ഭൂമിയുടെ അതിരടയാളങ്ങള്‍ പ്രസിദ്ധീകരണത്തിന് സജ്ജമായി. പ്രീ എക്സിബിഷനിലോ എക്സിബിഷനിലോ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനോ അപേക്ഷ നല്‍കാനോ കഴിയാത്തവര്‍ക്ക് നല്ലൂര്‍നാട് വില്ലേജ് ഓഫീസില്‍ ഹാജരായി സെപ്തംബര്‍ 30 വരെ റിക്കാര്‍ഡുകള്‍ പരിശോധിക്കാമെന്ന് സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04935 246993

വായ്പ അനുവദിക്കും

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായ സി.ഡി.എസുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 35നും ഇടയില്‍ പ്രായമുള്ള കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. 50000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള വായ്പ തുകയില്‍ ആറു ശതമാനമാണ് പരിശ. മൂന്ന് മുതല്‍ നാല് വര്‍ഷങ്ങള്‍ക്കൊണ്ട് ഗഡുക്കളായി തിരിച്ചടയ്ക്കാം. ഫോണ്‍- 04936 202869, 9400068512

കെല്‍ട്രോണില്‍ അഡ്മിഷന്‍

കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജനറേറ്റീവ് എ.ഐ -എന്‍ഹാന്‍സിഡ് ന്യൂ മീഡിയ ആന്‍ഡ് വെബ് സൊല്യൂഷന്‍സ് തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഓരോ ബാച്ചിലും 20 പേര്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുക. ഫോണ്‍ 8590368988, 9995668444, 9188665545.

പോഷക ഭക്ഷ്യ പ്രദര്‍ശനവും ആരോഗ്യ ക്യാമ്പും

പോഷന്‍ മാസാചരണം 2024 ന്റെ ഭാഗമായി ഐസിഡിഎസ് സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തില്‍ സമഗ്രമായ ആരോഗ്യവും പോഷകാഹാര അവബോധവും പ്രോത്സാഹിപ്പിക്കുന്ന ‘പോഷകാഹാര പ്രദര്‍ശനവും ആരോഗ്യ ക്യാമ്പും’ സംഘടിപ്പിച്ചു. പ്രാദേശികമായി ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനം, ആരോഗ്യകരമായ പാചകക്കുറിപ്പുകളുടെ തത്സമയ പാചക പ്രദര്‍ശനങ്ങള്‍, നാടന്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കൂടാതെ ആരോഗ്യ ക്യാമ്പ് സേവനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ ആരോഗ്യ പരിശോധന, പോഷകാഹാര കൗണ്‍സിലിംഗും മാര്‍ഗ്ഗനിര്‍ദ്ദേശവും, ആരോഗ്യ ശുചിത്വ ബോധവത്കരണ സെഷനുകള്‍ എന്നിവയും സംഘടിപ്പിച്ചു.

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50000 രൂപ മുതല്‍ 400000 രൂപ വരെ പദ്ധതി തുകയുള്ള ‘ലഘു വ്യവസായ യോജന’ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതിയില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നുമിടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ യാതൊരു സ്വയം തൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 202869, 9400068512

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

തലപ്പുഴയിലെ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദവും പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബര്‍ 30 ന് രാവിലെ 9.30 ന് ഗവ കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-04935 257321

കിക്മ എം.ബി.എ അപേക്ഷ നീട്ടി

നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ ബാച്ചിലേയ്ക്ക് ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ www.kicma.ac.in ല്‍ സമര്‍പ്പിക്കാം. ഫോണ്‍ 8547618290, 9188001600

അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

എടവക ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രവ്യത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്ന് വര്‍ഷം പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റാണ് അക്രഡിറ്റഡ് ഓവര്‍സിയര്‍ യോഗ്യത. ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിന് (എസ്.ടി സംവരണം) അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി സെപ്തംബര്‍ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 04395240366

സ്വച്ഛത ഹി സേവ ക്ലീനിംഗ് ഡ്രൈവ് പ്രോഗ്രാം

സ്വച്ഛത ഹി സേവ ക്ലീനിംഗ് ഡ്രൈവ് പ്രോഗ്രാം ഇന്ന് (സെപ്റ്റംബര്‍ 27) രാവിലെ 10.30 പൂക്കോട് തടാകത്തിന് സമീപം നടക്കും. നെഹ്‌റു യുവ കേന്ദ്ര വയനാട്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബാബ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പഴയ വൈത്തിരിയും ചേര്‍ന്ന് നടത്തുന്ന പരിപാടി അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതം രാജ് ഉദ്ഘാടനം ചെയ്യും.
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, ഐടിഐ കല്‍പ്പറ്റ, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വൈത്തിരി എന്നീ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് ക്ലീനിംഗ് ഡ്രൈവ് നടക്കുന്നത്.

കരിയര്‍ മീറ്റ് സംഘടിപ്പിച്ചു

മുട്ടില്‍ ഡബ്ല്യൂ.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സിവില്‍ സര്‍വ്വീസ് കരിയര്‍ ഇന്ററാക്ടീവ് സെമിനാര്‍ എന്ന വിഷയത്തില്‍ കരിയര്‍ മീറ്റ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ് വിഷയാവതരണം നടത്തി. ആഷീക് പെരിന്തല്‍മണ്ണ ക്ലാസ് എടുത്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ടി ജയപ്രകാശ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍, എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ ജയമോള്‍ എം.പി, മുജീബ് എ.കെ, കോളേജ് കരിയര്‍ ഗൈഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഹാഷിം കെ എന്നിവര്‍ സംസാരിച്ചു. സിവില്‍ സര്‍വ്വീസ് തത്പരരായ 89 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

വാര്‍ഷിക പൊതുയോഗം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ജി പത്മകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സലീം കടവന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ റഫീഖ്, ഭരണസമിതി അംഗങ്ങളായ പി.കെ അയ്യൂബ്, സാജിദ്, എ.ഡി ജോണ്‍, കെ.പി വിജയ് എന്നിവര്‍ സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.