Listen live radio
നോയ്ഡ: ഉത്തര്‍പ്രദേശില്‍ ടെസ്റ്റ് ഡ്രൈവിന് വേണ്ടിയെടുത്ത എസ്‌യുവിയുമായി കടന്നുകളഞ്ഞുവെന്ന് പരാതി. ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം. പാര്‍ക്കിങ്ങില്‍ നിന്നും കാര്‍ പുറത്തേക്കെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. ഒരു ജീവനക്കാരന്‍ കാറില്‍ കയറിയിരുന്നെങ്കിലും ടെസ്റ്റ് ഡ്രൈവിങ്ങിന് വന്ന രണ്ട് പേര്‍ ഇയാളെ തള്ളിയിടുകയായിരുന്നു.
ഗ്രേറ്റര്‍ നോയ്ഡയിലെ നോളജ് പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച് പ്രതികളെ തിരിച്ചറിയുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാര്‍ കൊണ്ടുപോയവരും ഉടമകളും തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.