Listen live radio
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും, കേരള വനം വന്യജീവി വകുപ്പും സംയുക്തമായി ആദിവാസി വിഭാഗത്തിന്റെ ആരോഗ്യ പരിരക്ഷണത്തിനായി നടത്തുന്ന സ്‌നേഹഹസ്തം പദ്ധതിയുടെ ഭാഗമായുള്ള പതിനെട്ടാമത് മെഗാ ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു.
തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍ മാര്‍ട്ടിന്‍ ലോവെല്‍. കെ. ജെ,ഐഎഫ്എസ് അധ്യക്ഷതവഹിച്ചു.ചടങ്ങിന്റെ മുഖ്യ അഥിതിയായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി. സി. എഫ്,കെ.എസ്. ദീപ, ഐഎഫ്എസ് പങ്കെടുത്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണവും,
സ്‌നേഹഹസ്തം പരിപാടിയുടെ ചെയര്‍മാന്‍ ഡോ. കെ. വേണുഗോപാല്‍ സന്ദേശ പ്രഭാഷണവും, സ്‌നേഹഹസ്തം പദ്ധതിയുടെ കണ്‍വീനര്‍ ഡോ. ഹേമ ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരണവും നടത്തി. ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് ഡോ. വി. വേണുഗോപാല്‍, ഡോ. എം. പി. രാജേഷ് കുമാര്‍, ഡോ. ഗോകുല്‍ ദേവ് എന്നിവര്‍ സംസാരിച്ചു.
ബെഗുര്‍ റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ കെ.രാകേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് പെരിയ റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ പി.വി.സനൂപ്കൃഷ്ണന്‍ നന്ദി രേഖപെടുത്തി.
നോര്‍ത്ത് വയനാട് ഡിവിഷന്‍, വയനാട് വൈല്‍ഡ്‌ലൈഫ് ഡിവിഷനിലെ തോല്‍പ്പെട്ടി റേഞ്ച് എന്നിവിടങ്ങളിലെ 186 ല്‍ പരം ഉന്നതികളില്‍ നിന്നായി 250 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ജനറല്‍ മെഡിസിന്‍, ശിശു രോഗം, അസ്ഥി രോഗം, സ്ത്രീ രോഗം , ധന്ത രോഗം, ഋ ച തന്നെ, കണ്ണ്, ത്വക്ക്, സര്‍ജറി എന്നീ വിഭാഗങ്ങളില്‍ ആയി വിദഗ്ദ്ധരായ 30 ല്‍ പരം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. കങഅ നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ. രാജു, കെ. വി, കോഴിക്കോട് ഉഇ ചെയര്‍മാന്‍ ഡോ. വേണുഗോപാല്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.